കുറ്റ്യാടി: ( kuttiadi.truevisionnews.com) വേളം പഞ്ചായത്തിലെ ചോയി മഠത്തിൽ ഇടവഴിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിച്ചതായി പരാതി. കഴിഞ്ഞ മാസങ്ങളിൽ വ്യാപകമായി മഞ്ഞപ്പിത്തവും ഡങ്കിപ്പനിയും പടർന്ന് പിടിച്ച വേളം പഞ്ചായത്തിലാണ് ഇത്തരത്തിൽ മാലിന്യം തള്ളിയതായി പരാതി ഉയർന്നിരിക്കുന്നത്.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മാലിന്യം നീക്കം ചെയ്യ്ത് പരിസരവാസികളുടെ ആശങ്ക അകറ്റണമെന്നും ബിജെപി വേളം പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് സ്ഥലം സന്ദർശിച്ച ബി ജെ പി നേതാക്കളായ മനോജൻ കായങ്കി, വാസു തയ്യിൽ, ഷിജു ശാന്തിനഗർ , സുജീഷ് ചോയിമഠം, കെ വി രാജൻ, റികേഷ് ചോയിമഠം എന്നിവർ പറഞ്ഞു.
Authorities are delaying action on the issue of waste in Velam Panchayat - BJP