കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ തന്നെ കടിച്ച തെരുവ് നായയെ നിലത്തടിച്ചുകൊന്ന് പാൽ വിതരണക്കാരൻ. ഇന്ന് രാവിലെ കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിന് സമീപം വെച്ചാണ് സംഭവം. കുറ്റ്യാടി തോട്ടംഭാഗം സ്വദേശി തുണ്ടിക്കണ്ടിയിൽ ചന്ദ്രനാണ് നായയുടെ കടിയേറ്റത്. പതിവ് പോലെ പാൽ വിതരണത്തിനായി പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നായയുടെ ആക്രമണമുണ്ടായത്. നായ ആക്രമിച്ച ഉടൻ തന്നെ പ്രകോപിതനായ ചന്ദ്രൻ നായയെ കാലിനു പിടിച്ച് നിലത്തടിച്ച് കൊല്ലുകയായിരുന്നു.
അഞ്ചു വർഷം മുമ്പ് സമാനമായ ഒരു സാഹചര്യത്തിൽ രാത്രി തന്നെ കടിച്ച നായയെയും ചന്ദ്രൻ ഇതേ രീതിയിൽ കൊലപ്പെടുത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയാണ് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തത്. ഇന്ന് നായയുടെ കടിയേറ്റതിനെ തുടർന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തോട്ടംഭാഗത്താണ് ചന്ദ്രന്റെ വീടെങ്കിലും നിലവിൽ ചെറിയകുമ്പളത്താണ് താമസം. ഇന്ന് പ്രദേശത്ത് മറ്റൊരാൾക്കും നായയുടെ കടിയേറ്റതായും റിപ്പോർട്ടുണ്ട്.
Milk delivery man kills stray dog that attacked him in Kuttiadi