കുറ്റ്യാടി: ( kuttiadi.truevisionnews.com) കേന്ദ്ര സർക്കാർ പാസാക്കിയ ഫിനാന്‍ഷ്യല്‍ ബില്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ ഇന്ത്യയിലെ മുഴുവൻ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ജീവിതം ദുരിതപൂര്‍ണമാകുമെന്ന് കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി പറഞ്ഞു. നരിക്കുട്ടുംചാലില്‍ നടന്ന കുന്നുമ്മല്‍ ബ്ലോക്ക് കൗണ്‍സിലേഴ്‌സ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ എന്‍.എം.രാജന്‍ അധ്യക്ഷത വഹിച്ചു. എടത്തില്‍ ദാമോദരന്‍, കെ.കെ.രവീന്ദ്രന്‍, ഇ.ബാലന്‍, എ.ശ്രീധരന്‍, ടി.കെ.രാമചന്ദ്രന്‍, സി.എച്ച്.ഗീത, കെ.പി.ദേവി, സി.കെ.നാണു എന്നിവര്‍ സംസാരിച്ചു.
Finance Bill will make life miserable for pensioners and employees in India - C. Appukutty