തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) വീട്ടിൽ വെച്ച് നാടൻതോക്ക് നിർമ്മിച്ചയാളെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കാവിലുംപാറ പഞ്ചായത്തിലെ ചാപ്പൻതോട്ടം മുറ്റത്ത്പ്ലാവ് സ്വദേശി ആമ്പല്ലൂർ ഉണ്ണി (58)ആണ് പിടിയിലായത്.
കുണ്ടുതോട്ടിലെ ആമ്പല്ലൂർ ബാബുവിന്റെ വീട്ടിൽ തോക്കു നിർമ്മാണവും വിൽപ്പനയും നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടിൽപ്പാലം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്നും മൂന്ന് തോക്കുകളും പിടികൂടി. രണ്ടെണ്ണം നിർമാണം പൂർത്തിയാക്കിയതും ഒന്ന് നിർമാണം പകുതിയാക്കിയതുമാണ്. തൊട്ടിൽപ്പാലം എസ് ഐ എം നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Thottilpalam police arrest man who made homemade gun