Sep 15, 2025 12:19 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) വന്യജീവി ആക്രമണങ്ങളിൽ അനാസ്ഥ വെടിഞ്ഞ് ഭരണകൂടം മനുഷ്യജീവന് വിലകൽപ്പിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു. വീട്ടുമുറ്റത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുറ്റ്യാടി നിട്ടൂർ സ്വദേശി പി. ശുഹൈബിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസ മേഖലകളിൽ വന്യജീവികൾ സ്വൈരവിഹാരം നടത്തുമ്പോൾ പ്രാദേശിക ഭരണകൂടങ്ങളും വനംവകുപ്പും കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

കുറ്റ്യാടി പഞ്ചായത്ത് ഭരണസമിതിക്ക് തന്നെ നിരവധി തവണ പരാതി നല്‍കിയിട്ടും മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത തരത്തിലാണ് അധികാരികള്‍ ഇടപെടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വന്യജീവി ആക്രമണം കാരണം കര്‍ഷകര്‍ നേരിടുന്ന വ്യാപക നാശനഷ്ടങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നു പാറക്കല്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതാക്കളായ മൊയ്തു.കെ, രാഹുല്‍ ചാലില്‍, അഷ്‌റഫ്.കെ, ജാഫര്‍.എന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

The government should not be a spectator; the government should stop being indifferent and value human life - Parakkal Abdullah

Next TV

Top Stories










News Roundup






//Truevisionall