കുറ്റ്യാടി:(kuttiadi.truevisionnews.com) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഊരത്ത് എടവൻതാഴ കോളനി റോഡ്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.പ്രദേശത്തെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റോഡ് നിർമ്മിച്ചത്.
വാർഡ് അംഗങ്ങളായ എ.ടി. ഗീത, സബിന മോഹൻ, ഹാഷിം നമ്പാട്ടിൽ, പി.സി. രവീന്ദ്രൻ, ശ്രീജേഷ് ഊരത്ത്, പി.കെ. സുരേഷ്, ഇ.എം. അസ്ഹർ, കെ.ടി. ബാബു, നാസർ പോതുകുനി, സി.എച്ച്. മൊയ്തു, ആബിദ, എ.ടി. അജിത, റഹ്മത്ത് തെക്കാൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുതിയ റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയത്.
Now a new road; Edavanthazha Colony Road in Urath dedicated to the nation