കുറ്റ്യാടി:(kuttiadi.truevisionnews.com) വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനം സംരക്ഷണ സമിതി പൊതുയോഗവും വിവിധ പരീക്ഷകളിലെ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് രാജേഷ് കങ്കാടത്ത് അധ്യക്ഷത വഹിച്ചു.
ബീറ്റ്ഫോറസ്റ്റ് ഓഫീസർ സി ദീപേഷ്, കുറ്റ്യാടി റെയ്ഞ്ച് ആർ.എഫ്.ഒ ഷംനാസ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഒ.ദിനേശൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വനജ പട്ട്യാട്ട്, തോമസ് കാഞ്ഞിരത്തിങ്കൽ വി.ടി ലിനീഷ് തുടങ്ങിയവർ സംസാരിച്ചു.
Forest Protection Committee organized a public meeting and appreciation ceremony