നരിക്കാട്ടേരി: (kuttiadi.truevisionnews.com) നരിക്കാട്ടേരി എംഎൽപി സ്കൂൾ അധ്യാപകൻ ഉവൈസ് മാസ്റ്റർക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി നടന്ന വധശ്രമത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എസ്ഡിപിഐ നരിക്കാട്ടേരി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
വീട്ടിൽ കയറിയാണ് അധ്യാപകന് നേരെ അതിക്രമം ഉണ്ടായത്. നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


യോഗത്തിൽ എസ്ഡിപിഐ നരിക്കാട്ടേരി ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് മൊട്ടേമ്മൽ, സെക്രട്ടറി റിയാസ് കെ എന്നിവർ സംസാരിച്ചു.
Attempted murder of teacher; A thorough investigation should be conducted - SDPI