കുറ്റ്യാടി: (kuttiadi.truevisionnews.com) ശ്രീ നാരയണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 171 -മത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു. എസ് എൻ ഡി പി യോഗം പൂതംപാറ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ നടന്നു. ഗുരുപൂജയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ശാഖ പ്രസിഡണ്ട് പതാകയുയർത്തി തുടർന്ന് ഘോഷയാത്രയും നടന്നു. ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം വാർഡ് മെമ്പർ അനിൽകുമാർ പരപ്പുമ്മൽ ഉദ്ഘാടനം ചെയ്തു. ഡോ: ചെറുവാച്ചേരി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി എൻ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ കെ ബിജു അദ്ധ്യക്ഷത വഹിച്ചു.


സി.കെ മനോജ് , പി എൻ രാജപ്പൻ , ശ്രീജിത്ത് ബാലചന്ദ്രൻ , കെഅനൂപ് കുമാർ , പ്രേമലത സോമൻ , വത്സമ്മ , അനിത സംസാരിച്ചു. തുടർന്ന് അന്നദാനവും നടന്നു.
Gurudev Thiru Jayanti celebrated at Sree Narayana Chamundeshwari Temple