കുറ്റ്യാടി: (kuttiadi.truevisionnews.com) സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിക്കണമെന്നും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കണമെന്നും കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാവിലുംപാറ ഗവ. ഹൈസ്കൂളിൽ കെ ടി മനോജൻ, കെ മുകുന്ദൻ നഗറിൽ നടന്ന സമ്മേളനം സി.ഐ ടിയു സംസ്ഥാന കമ്മിറ്റി അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു.
എ എം റഷിദ്, കെ വി ഷാജി, ടി പി കെ ബാലകൃഷ്ണൻ, കെടി വിനോദൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയ ന്ത്രിച്ചു. എ എം റഷീദ് പതാക ഉയർത്തി. ഏരിയാ സെക്രട്ടറി എം ഗീത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി കെ വിനോദൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ട റി എം കെ ശശി, വിജയകുമാർ, ദീപേഷ്, പ്രദീപൻ എന്നിവർ സംസാരിച്ചു. പി കെ രാജീവൻ സ്വാഗതവും വി കെ മഹേഷ് നന്ദിയും പറഞ്ഞു.
പ്രസിഡൻ്റ് കെ വി ഷാജി, വൈസ് പ്രസി ഡൻ്റുമാർ ടി പി കെ ബാലകൃഷ്ണൻ, കെ ടി വിനോദൻ, എം കെ ഷിധിന, വി കെ ലിഷ്ടം വി കെ മഹേഷ്, സെക്രട്ടറി എം ഗീത, ജോയിന്റ് സെക്രട്ടറിമാർ കെ കെ ഗിരീഷ്, പി കെ മനോജൻ, എം കെ നികേഷ്, പി വിനോദൻ, സുകു കാവിൽ, ട്രഷറർ എ വിന്നി എന്നിവർ ഭാരവാഹികളായി
CITU demands protection of cooperative movement in Kerala