കാവിലുംപാറ: (kuttiadi.truevisionnews.com)കാവിലുംപാറ പഞ്ചായത്തിലെ ഹിൽ ടോപ് അഗ്രോ ഫാമിൽ ജനകീയ മത്സ്യകൃഷി പദ്ധതി ശ്രദ്ധേയമായി. പദ്ധതിയുടെ ഭാഗമായി വളർത്തിയ തിലോപ്പിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷൻ മണലിൽ രമേശൻ അധ്യക്ഷനായി. പ്രമോട്ടർമാരായ ഷിബു ആന്റണി, സുധിന മനോജ്, സന്ദീപ്, സിവിൻ നാഥ്, ശിശിന, അശ്വിനി സുരേഷ്, ഫാം ചെയർമാൻ രാധാകൃഷ്ണൻ, വിനോദ്, രാജേഷ് എന്നിവർ സംസാരിച്ചു.
Harvesting of tilapia fish farming took place in Kavilumpara