കുറ്റ്യാടി : (kuttiadi.truevisionnews.com) നാടിന്റെ പൊതു സ്വത്തായ പൊതുപ്രവർത്തകനായിരുന്നു സി.സി. സൂപ്പി എന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. അധ്യാപകൻ, ഡി.സി.സി മെമ്പർ, കുറ്റ്യാടി പഞ്ചായത്തിലെ സന്നദ്ധ ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ച സി.സി. സൂപ്പിയുടെ മൂന്നാം ചരമവാർഷിക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.സുരേഷ് അദ്ധ്യക്ഷനായി. കെ.കെ.രമ എം.എൽ.എ മുഖ്യാതിഥിയായി. കോൺഗ്രസ് നേതാവ് വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ,ഡിസിസി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ പി സിസി മെമ്പർ അച്ചുതൻ പുതിയെടുത്ത്, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻറ് വി.പി. മൊയ്തു, കൂരാറ ഗോപി, രാഹുൽ ചാലിൽ,കേളോത്ത് കുഞ്ഞമ്മദ് കുട്ടി, പി.പി. ആലിക്കുട്ടി, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.പി. രജീഷ് കുമാർ, കെ. ഷിജീഷ്, കെ.പി. ഷാജു, സി. സി. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
CC Soopi was a public servant who was a public asset of the country - K. Praveen Kumar