കായക്കൊടി: കായക്കൊടി ഫാർമേഴ്സ് ക്ലബ് സംഘാടകരുടെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശങ്ങളും വെട്ടിനിരത്തി യാത്ര യോഗ്യമാക്കി മാതൃകയായി. കനാൽ മുക്ക് മുതൽ കൊളാട്ട എന്ന് അറിയപ്പെടുന്ന നീരുറവ് തടാകം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വളർന്നു പൊന്തി നിൽക്കുന്ന കാടുകളാണ് വെട്ടി തെളിച്ചത്.
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും സുഖമായി കടന്നുപോകുവാൻ സൗകര്യമൊരുക്കിയ ഫാർമേഴ്സ് ക്ലബ് പ്രവർത്തകർ നാടിന് അഭിമാനമായി.


Kayakodi Farmers Club clears both sides of the road and makes it travel friendly