കുറ്റ്യാടി: (kuttiadi.truevisionnews.com) അടുക്കത്ത് വാഴയില്‍ ഹാജറയുടെ മരണത്തിന് കാരണക്കാരായ അക്യുപങ്ചറിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നാളിതുവരെ നമ്മള്‍ നേടിയ പുരോഗതികളെ എല്ലാം തച്ചുടക്കുന്ന രൂപത്തിലാണ് നാടുനീളെ വ്യാജ ചികിത്സാകേന്ദ്രങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നത്. ഇവര്‍ക്കെതിരെ ആരോഗ്യ വകുപ്പോ പൊലീസോ തദ്ദേശവകുപ്പോ കര്‍ശന നടപടിള്‍ സ്വീകരിക്കുന്നില്ല.
ഹാജറയുടെ വിഷയത്തിലും നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടായില്ല. പുതിയ പരാതിയിലും വേണ്ടത്ര പുരോഗതിയില്ല എന്നാണ് കുടുംബത്തില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ചെയര്‍മാന്‍ ടിപി അലി, ജനറൽ കണ്‍വീനര്‍ ടി.എം സൂപ്പി എന്നിവര്‍ അറിയിച്ചു.


വ്യാജചികിത്സാ കേന്ദ്രങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരണം നടത്തും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കും. അശാസ്ത്രീയ ചികിത്സകരെ നേരിടേണ്ടുന്ന നിയമങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെയും അധികൃതരുടെയും അജ്ഞത അകറ്റാനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
മറ്റു ഭാരവാഹികള്‍: അരീക്കര അബ്ദുൽ അസീസ്, കിളയിൽ രവീന്ദ്രൻ (വൈസ് ചെയർമാൻമാർ). എൻ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, ജൈസൽ ഇല്ലത്ത്, കെ കെ നാസർ (കൺവീനർ).ട്രഷറർ: എം എം നാസർ. യോഗത്തിൽ ടി പി അലി, അരീക്കര അബ്ദുൽ അസീസ്, എം എം അബ്ദുല്ല, കിളയിൽ രവീന്ദ്രൻ, മൊയ്തു കണ്ണൻകോടൻ, എൻ പി സക്കീർ, ആരിഫ് കാവിൽ, ബഷീർ നെരയൻകോടൻ, വി.കെ കുഞ്ഞബ്ദുള്ള, കെ.പി നാരായണൻ, പി.കെ ബഷീർ, അബ്ദുറഹിമാൻ പി.കെ എന്നിവർ സംസാരിച്ചു
Action Committee demands strict action against acupuncturists after kuttiyadi native Hajar's death