( www.truevisionnews.com ) കോടമഞ്ഞും തണുപ്പും പുതച്ചു നിൽക്കുന്ന നാട്ടിലേക്ക് പോകാൻ നിങ്ങൾ സ്വപ്നം കണ്ടിട്ടില്ലേ? എന്നാൽ, ആ സ്വപ്നം നമുക്ക് ഒന്ന് നടപ്പിലാക്കിയാലോ? അത് എങ്ങനെയാണെന്നല്ലേ? .....ഒന്ന് ഗവി വരെ പോകാം. തണുപ്പും കോടപുതച്ചു നിൽക്കുന്ന നാട്. യാത്ര ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലം. എന്നാൽ പിന്നെ ഇനി വൈകിക്കണ്ട, അടുത്ത വണ്ടി കയറിക്കോ...
പത്തനംത്തിട്ട ജില്ലയിലെ കാനനഭംഗിയേറിയ ഒരിടമാണ് ഗവി. മഴയത്തും വെയിലത്തുമൊക്കെ പ്രത്യേക ഭംഗിയാണ് ഗവിയെന്ന ഈ കാനനസുന്ദരിയ്ക്ക്. ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാകും ഗവിയിൽ എന്താണ് കാണാൻ ഉള്ളതെന്ന്..അല്ലെ? പ്രത്യേകിച്ച് എടുത്തു പറയത്തക്ക സ്ഥലങ്ങളോ ഒന്നും ഗവിയിൽ ഇല്ല. എന്നാൽ, ഗവിയിലേക്കുള്ള യാത്ര തന്നെയാണ് ഏറ്റവും മനോഹരമായൊരു യാത്ര.


ഗവിയിലേക്കുള്ള പ്രധാന പ്രവേശന കവാടം പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര, അല്ലെങ്കിൽ കട്ടപ്പനയിൽ നിന്ന് കുമളി വഴിയാണ്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമാണ് വനത്തിലൂടെ കടന്നുപോകാൻ അനുമതിയുള്ളത്. പത്തനംത്തിട്ടയില്‍ നിന്നും ഗവിയിലേക്ക് 101 കിലോമീറ്റര്‍ ഉണ്ട്. രാവിലെ ആറു മണിക്കു മുമ്പും വൈകിട്ട് ആറിനു ശേഷവും വനപാതയിലേക്ക് പ്രവേശനമില്ല. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. ഇടതൂർന്ന കാടുകളിലൂടെയുള്ള റോഡ് യാത്രയാണ് ഗവിയുടെ പ്രധാന ആകർഷണം.
വഴിയിൽ ആന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങളെ കാണാൻ സാധ്യതയുണ്ട്. വിധതരം പക്ഷികളെയും, ചിത്രശലഭങ്ങളെയും, അപൂർവ്വ സസ്യങ്ങളെയും ഇവിടെ കാണാനാകും എന്നതാണ് ഗവിയിലെ മറ്റൊരു പ്രത്യേകത. പുൽമേടുകളും, പച്ചപ്പും, കോടമഞ്ഞും നിറഞ്ഞ പ്രകൃതി കാഴ്ചകൾ ഗവിയെ കൂടുതൽ മനോഹരമാക്കുന്നു.
വേനൽക്കാലത്തു മാത്രമല്ല, മഴക്കാലത്തും ഗവി അതീവസുന്ദരിയാണ്. മഴക്കാലം ഏറ്റവും ഭംഗിയായി ആസ്വദിക്കാന്‍ കഴിയുന്ന ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് ഗവി. യാത്രക്കാർ വനത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് മാലിന്യങ്ങളും ഒഴിവാക്കണം. രാത്രിയിൽ തങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വനംവകുപ്പിന്റെ ഇക്കോ-ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.
gavi eco tourism in pathanamthitta travel