വട്ടോളി: (kuttiadi.truevisionnews.com) പ്രശസ്ത ഗായകനും സംഗീതജ്ഞനും ഗ്രന്ഥകാരനുമായ വി.ടി. മുരളിയുടെ 'കണ്ണീരും സ്വപ്നങ്ങളും' എന്ന പുസ്തകം വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിന് സമർപ്പിച്ചു. കവിയും ഗാനരചയിതാവുമായ പി. ഭാസ്കരന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഈ കൃതി, കവിയും പ്രഭാഷകനുമായ രാജഗോപാലൻ കാരപ്പറ്റയാണ് സ്കൂളിന് സമർപ്പിച്ചത്. കഥാകൃത്ത് നാസർ കക്കട്ടിൽ പുസ്തകം ഏറ്റുവാങ്ങി.
ഹെഡ്മിസ്ട്രസ് കെ.ഹീറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിനീഷ് കുമാര്‍.കെ, വിജേഷ്.വി, രജീഷ് കെ.പി, പ്രിയ എന്നിവര്‍ സംസാരിച്ചു. സംഗീതസംവിധായകന്‍ ആര്‍.ശരതും സ്വരജതി മ്യൂസിക് ക്ലബ് അംഗങ്ങളും പി ഭാസ്‌കരന്റെ ഗാനങ്ങള്‍ ആലപിച്ചു.
For child readers; V. T. Murali's book 'Tears and Dreams' was donated to the Vattoli School Library