കുറ്റ്യാടി:(kuttiadi.truevisionnews.com) കോഴിക്കോട് ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പ്രശാന്തിനെ ആദരിച്ച് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന. ജനകീയ ദുരന്തനിവാരണ സേന കുറ്റ്യാടിയുടെ വളണ്ടിയർ മുരളിമുള്ളൻ കുന്നിന്റെ മകൻ കൂടിയായ പ്രശാന്തിന് ഉപഹാരം പ്രമുഖ ചലച്ചിത്ര നടൻ ബാലൻ പാറക്കൽ പ്രശാന്തിന് കൈമാറി. ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നെരയംങ്കോട്ട് കൺവീന എ വി യൂനസ് ഗഫൂർ നെല്ലിയോട് ശശി ഊരത്ത് ഇന്‍സാദ് ബാപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.
Brilliant performance; Prashanth, who participated in the Kozhikode District Junior Athletics Championship, was honored