കുറ്റ്യാടി: (kuttiadi.truevisionnews.com) സപ്തംബര്‍ 8 മുതല്‍ 12 വരെ ആലപ്പുഴയില്‍ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നല്‍കും. സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും എ.ഐ.ടി.യു.സി. സംസാന സെക്രട്ടേറിയുമായ കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ കൊണ്ടുവരും.
പതാക ജാഥയ്ക്ക് സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാടിയില്‍ നല്‍കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. യോഗം സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ ആയ രജീന്ദ്രന്‍ കപ്പള്ളി, കെ.കെ. മോഹന്‍ദാസ്, എന്‍.എം. ബിജു, ശ്രീജിത്ത് മുടപ്പിലായി, റീന സുരേഷ്, അഭിജിത്ത് കോറോത്ത്, ടി. സുരേഷ് പ്രസംഗിച്ചു.


രക്ഷാധികാരികളായി ഇ.കെ.വിജയന്‍ എം.എല്‍.എ, ടി.കെ. രാജന്‍, പി. സുരേഷ് ബാബു, ആര്‍.സത്യന്‍, ചെയര്‍മാന്നായി രജീന്ദ്രന്‍ കപ്പള്ളി, കണ്‍വീനര്‍ കെ.കെ. മോഹന്‍ദാസ്, ട്രഷറര്‍ റീന സുരേഷ് എന്നിവരെ സ്വാഗത സംഘം കമ്മിറ്റിയുടെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
CPI state conference flag procession will be welcomed in Kuttiadi