നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിൽ മുസ്ലിം യൂത്തീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കമായി. മീത്തൽവയൽ ശാഖാ സമ്മേളനം നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ ഉദ്ഘാടനം ചെയ്‌തു.ശാഖാ പ്രസിഡൻ്റ് ബാസിത് ജെ.പി അധ്യക്ഷനായി.
കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫാസിൽ നടേരി മുഖ്യപ്രഭാഷണം നടത്തി. സൂപ്പി പാതിരിപ്പറ്റ, കെ.എം ഹമീദ്, സി.കെ അബു, അൻസാർ ഓറിയോൺ, മുഹമ്മദലി തിനൂർ, പി.പി. സലാം, റഈസ് പി.കെ, വി. ഇബ്രാഹിം, നൗഷാദ് പാലയാട്, ഡോ. നബീൽ, റിയാസ് കെ.എം, സ്വാലിഹ് കെ.എം സഫ്വാൻ സി.കെ എന്നിവർ സംസാരിച്ചു.


പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ബാസിത് ജെ.പി, ജനറൽ സെക്രട്ടറി സ്വാലിഹ് കെ.എം, ട്രഷറർ സഫ്വാൻ സി.കെ, മൻസൂർ കൈവേലി, വൈസ് പ്രസിഡൻ്റ് ഫായിസ് കാപ്പുമ്മൽ, അൽതാഫ് വി, ഫയ്യാസ് പി.പി, ജോയിന്റ് സെക്രട്ടറി ഷിംലാൽ പി.പി എന്നിവരെ തെരഞ്ഞടുത്തു.
Youth branch meetings begin in Naripatta