കുററ്യാടി: (kuttiadi.truevisionnews.com) ദുരന്തഘട്ടത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ലക്ഷ്യമിട്ട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായി ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. പെട്ടന്നുണ്ടാകുന്ന ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘുകരിക്കാനുള്ള പരിശീലനങ്ങളും അടിയന്തര ഘട്ടങ്ങളിൽ നടത്താൻ പറ്റുന്ന രക്ഷാപ്രവർത്തനങ്ങളും വിശദീകരിച്ചു.
വിവിധ പഞ്ചായത്തുകളിലെ സന്നദ്ധ പ്രവർത്തകരും വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, എൻഡിആർഎഫ് കമാന്റർ എം.സൂരജ് എന്നിവർ പ്രസംഗിച്ചു.


ദുരന്തനിവാരണ സേന കോൺസ്റ്റബിൾ ഹരീഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സനൽകുമാർ മല്ലേഷ്, പ്രവീൺ, നാഗരാജ്, കിഷോർ, പി.എസ് ശങ്കർ, സുരേന്ദ്രൻ എന്നിവർ പരിശീലനം നൽകി.
Disaster management training provided in Kunnummal