കുറ്റ്യാടി: (kuttiadi.truevisionnews.com) കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. യുദ്ധവിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
സി.കെ. റാഷിദ്, മാനേജര്‍ വി.കെ. അബ്ദുല്‍ നസീര്‍, എം. സഹീദ്, പ്രിന്‍സിപ്പല്‍ ജന്നത്ത്, പ്രധാനാധ്യാപകന്‍ പി.കെ. ബഷീര്‍, കെ. അബ്ദുല്‍ ഗഫൂര്‍, കെ.പി. മു ജീബ് റഹ്‌മാന്‍, പി.കെ. നവാസ്, ടി. ജദീര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.


Hiroshima Nagasaki Day observance Anti war bicycle rally organized in Kayakkodi