തൊട്ടില്‍പ്പാലം: (kuttiadi.truevisionnews.com)കാവിലുംപാറ പഞ്ചായത്തിലെ തൊട്ടില്‍പ്പാലം-കുണ്ടതോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർക്ക് സഞ്ചറിക്കാൻ പറ്റാത്ത സ്ഥിതിയിൽ. തൊട്ടില്‍പ്പാലത്തുനിന്ന് കുണ്ടുതോട്, പശുക്കടവ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്നവര്‍ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും ബസ് പോകുന്ന റൂട്ടിലാണ് ഈ ദുരവസ്ഥ. കുണ്ടുതോട് നിവാസികളുടെ പൊതുയാത്രാ മാര്‍ഗമായ ജീപ്പ് ടാക്‌സിയും ഓട്ടോയും റോഡിന്റെ ശോച്യാവസ്ഥകാരണം ഓടാന്‍ മടിക്കുകയാണ്.
വിദ്യാർത്ഥികൾ ഉൾപ്പടെ ജോലിക്കു പോകുന്നവരും മറ്റുള്ളവരും ദിവസേന അത്ര ചെയ്യുന്ന റോടിലാണ് ഈ ദുരവസ്ഥ. ബെല്‍മൗണ്ട് കഴിഞ്ഞാല്‍ റോഡ് ആധുനികരീതിയില്‍ ടാറിങ് ചെയ്തിട്ടുണ്ട്. ബാക്കിഭാഗത്തെ പരിഷ്‌കരണപ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡ് എത്രയുംപെട്ടെന്ന് ക്വാറിവേസ്റ്റിട്ടെങ്കിലും ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Thottilpalam Kundathode road collapses