വേളം: (kuttiadi.truevisionnews.com)ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും വിവിധ പരിപാടികളോടെ ആചരിച്ച് യുത്ത് കോൺഗ്രസ് വേളം മണ്ഡലം കമ്മിറ്റി. പുളക്കുൽ ടൗൺ ശുചീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു കൈവേലി പതാക ഉയർത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഠത്തിൽ ശ്രീധരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.വി.സിജീഷ്, ചാമക്കാലായി ശ്രീധരൻ, തഹ്സിൻ നടേമ്മൽ, അഡ്വ: നബീൽ സന്തോത്ത്, എൻ.വി.സിനീഷ്, അമീർ മത്തത്ത്, റാഫി പുളക്കുൽ എന്നിവർ നേതൃത്വം നൽകി.


Youth Congress takes anti drug pledge on Quit India Day