കുറ്റ്യാടി: (kuttiadi.truevisionnews.com) 'ഞങ്ങള്‍ക്ക് വേണം ജോലി ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ' എന്ന സന്ദേശമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ കുറ്റ്യാടിയില്‍ നടക്കുന്ന സമരസംഗമത്തിന്റെ പ്രചാരണാര്‍ഥം ഡിവൈഎഫ്‌ഐ മരുതോങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ യൂത്ത് മാര്‍ച്ചിന് തുടക്കമായി.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ കെ.കെ. ദിനേശന്‍ ജാഥാലീഡറും ഡിവൈഎ ഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെ ക്രട്ടറിയുമായ പി.പി. നിഖിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സരേഷ് അധ്യക്ഷനായി. ജാഥ ഉപലീഡര്‍ അനുപമ രതീഷ്, മിഥുന്‍ ഏരത്ത്, കെ.ടി. മനോജന്‍, ടി.എ. അനീഷ്, സുനില്‍ അടുക്കത്ത്, ഒ.സി. ദിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Youth march campaign protest rally in Kuttiyadi