തൊട്ടില്‍പാലം : (kuttiadi.truevisionnews.com)തൊട്ടില്‍പ്പാലത്ത് കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കർഷകരുടെ ദുരിതത്തിന് പരിഹാരം കാണാതെ വനംവകുപ്പ്. ചൂരണി, പക്രം തളം മേഖലകാളിലാണ് കാട്ടുമൃഗശല്യം രൂക്ഷമായത്. ആന, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങൾ;യുടെ ശല്യം കാരണം കർഷകരുൾപ്പടെയുള്ള പ്രദേശവാസികള്‍ വലയുകയാണ്. കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
കുരങ്ങ് ശല്യം ഈ മേഖലയില്‍ വ്യാപകമാണ്. തേങ്ങയ്ക്ക് നല്ല വിലയുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് നാളികേര കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം എത്തിയ കാട്ടാനക്കുട്ടം ചുരണിയില്‍ നിരവധി കൃഷികൾ നശിപ്പിച്ചിരുന്നു. കാട്ടുമൃഗശല്യം തടഞ്ഞ് പ്രദേശവാസികളുടെ കണ്ണീരിന് പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
Wild animal infestation in the Churani area