തൊട്ടില്‍പാലം: (kuttiadi.truevisionnews.com)വയനാട് റോഡ് കൂടലില്‍ ഭാഗത്ത് അരിക് വശം തകര്‍ന്നു കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയുയർത്തുന്നു. റോഡിന്റെ ഈ അവസ്ഥ അപകടങ്ങള്‍ക്കിടയാക്കുന്നു. കൂടലില്‍ പെട്രോള്‍ പമ്പിന് അടുത്താണ് റോഡിന്റെ ഇരുവശങ്ങളും തകര്‍ന്നു കിടക്കുന്നത്.ബൈക്ക്, ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നത്.
വയനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ അരിക് വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡ് ആയതിനാൽ ജനങ്ങൾ ഭീതിയിലാണ്.


both sides of the road in Koodal have collapsed, posing a threat to passengers