മൊകേരി: (kuttiadi.truevisionnews.com) ഇന്ത്യയ്ക്കുള്ള ഇറക്കുമതിത്തീരുവ അമ്പത് ശതമാനമാക്കി വർധിപ്പിച്ച അമേരിക്കൻ നയത്തിൽ പ്രതിഷേധിച്ച് സിപിഐഎം മൊകേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. തുടർന്ന് ട്രംപിന്റെ കോലം കത്തിച്ചു. പ്രതിഷേധ യോഗത്തിൽ സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, പി നാണു. പി വിനോദൻ, വി കെ റീത്ത, കെ സി വിജയൻ എന്നിവർ സംസാരിച്ചു. സിപിഐ എം കോവുക്കു ന്ന് ലോക്കൽ കമ്മിറ്റി നടത്തിയ കോലം കത്തിക്കലിനും പ്രതിഷേധ പ്രകടനത്തിനും പി പി നാണു, കെ സി ഗോവിന്ദൻ, ഒ പി ഷിജിൽ, ടി ബാലകൃഷ്ണൻ, വി ടി നാണു. രാജൻ, ലിബിഷ് എന്നിവർ നേതൃത്വം നൽകി.
Protest in Mokeri against US policy of increasing import tariffs