കുറ്റ്യാടി: (kuttiadi.truevisionnews.com)ക്വിറ്റ് ഇന്ത്യാ ദിനത്തിൽ യൂത്ത് കോൺഗ്രസ് ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രഭാതഭേരി, പതാക ഉയർത്തൽ എന്നിവ സംഘടിപ്പിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണ്ഡലം പ്രസിഡന്റ് കെ.വി. സജീഷ് അധ്യക്ഷനായി. കെ എസ് യു ജില്ല സെക്രട്ടറി രാഹുൽ ചാലിൽ, അനൂജ് ലാൽ, പി.ബബീഷ്, എസ്.എസ്.അമൽ കൃഷ്ണ, എ.കെ.ഷംസീർ, എ.കെ. വിജീഷ്, വി.വി.ഫാരിസ്, ജംഷി അടുക്കത്ത്, വി.വി.നിയാസ്, സി. മജീദ് തുടങ്ങിയവർ സംസാരിച്ചു
Youth Congress takes anti drug pledge on Quit India Day