Aug 9, 2025 10:39 AM

തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തു. എസ്‌സി-എസ്ടി ആക്ട് പ്രകാരമാണ് കേസ്. തൊട്ടിൽപ്പാലം സ്വദേശി വലിയപറമ്പത്ത് ജിഷ്മയുടെ പരാതിയിലാണ് കേസ്. പ്രദേശത്ത് വ്യാപകമായി തേങ്ങ മോഷ്ടിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ജാതിഅധിക്ഷേപവും, ശാരീരിക ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് യുവതിയുടെ പരാതി. തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദ്ദിച്ചെന്നാണ് ജിഷ്മ ആരോപിച്ചത്. റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും ജിഷ്മ പരാതിയിൽ പറഞ്ഞു. വീടിനു സമീപത്തെ പറമ്പിൽ നിന്നും തവര പറിച്ച് വരുന്നതിനിടെ തന്നെ തടഞ്ഞ് വച്ച് ഫോട്ടോ എടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. മഠത്തിൽ രാജീവൻ, മഠത്തിൽ മോഹനൻ എന്നിവരാണ് ഉപദ്രവിച്ചതെന്ന് ജിഷ്മ പറഞ്ഞു.

കഴിഞ്ഞ മാസം ജൂലൈ പന്ത്രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. തനിക്ക് നേരിട്ട ദുരനുഭവം ചോദിക്കാനെത്തിയ ഭർത്താവിനെയും ബന്ധുവിനെയും തെറി വിളിക്കുകയും ചെയ്‌തെന്നും ജിഷ്മയെ വസ്ത്രങ്ങൾ വലിച്ച് കീറി നഗ്നയാക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

'ആദിവാസികളെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ, നിങ്ങളെക്കൊണ്ട് ഞങ്ങൾക്കിവിടെ ജീവിക്കാനാവുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു. അവരുടെ തേങ്ങ കളവുപോയെന്നാണ് പറയുന്നത്. ഞാൻ എടുത്തിട്ടില്ലെന്നു പറഞ്ഞതാണ്. അപ്പോഴേക്കും കുറേപേരുകൂടി. റോഡിലൂടെ വലിച്ചിഴച്ചു. ഭർത്താവിന്റെ പേരിൽ കേസുകൊടുക്കുമെന്ന് പറഞ്ഞു', ജിഷ്മ പറയുന്നു. ആരൊക്കെയാണ് ആക്രമിച്ചതെന്നതടക്കം പൊലീസിൽ പരാതി നൽകിയതാണെന്നും അവർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു.

അതേസമയം സംഭവത്തില്‍ പട്ടികജാതി-പട്ടികവകുപ്പ് ഡയറക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മന്ത്രി ഒ ആർ കേളുവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വീണ്ടും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Thottilpalam police have registered a case in the case of a tribal woman being beaten up for allegedly stealing a coconut

Next TV

Top Stories










News Roundup






Entertainment News





//Truevisionall