കുറ്റ്യാടി: (kuttiadi.truevisionnews.com)അരനൂറ്റാണ്ടുകാലത്തെ നാടകാഭിനയത്തിലൂടെ കുറ്റ്യാടിയുടെ സാംസ്കാരിക മേഖലയിൽ വലിയ സംഭാവനകളാണ് പി.പി. ഹസ്സൻ കുട്ടി നൽകിയതെന്ന് നാടക പ്രവർത്തകനും എഴുത്തുകാരനുമായ മൊയ്‌തു കണ്ണങ്കോടൻ പറഞ്ഞു. പി.പി. ഹസ്സൻ കുട്ടി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടി സൗഹൃദ വേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ കെ സി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഖാലിദ് മുസ്സ നദ്‌വി, ബാലൻ പാറക്കൽ,സി വി മൊയ്തു,പി അബ്‌ദുൽ ഹമീദ്, ജലീൽ കുറ്റ്യാടി, കെ.പ്രദീപൻ, നവാസ് പാലേരി, എ കെ അബ്‌ദു സലാം, സി വി കുട്ട്യാലി, അരീക്കര അബ്‌ദുൽ അസീസ്, ടി എം അഹമ്മദ്, ഉബൈദ് വാഴയിയിൽ, കെ.എം.മുനീറ, കെ പി അശ്റഫ്, എന്നിവർ സംസാരിച്ചു. സൂപ്പി കുറ്റ്യാടി സ്വാഗതവും സെഡ്എ.സൽമാൻ നന്ദിയും പറഞ്ഞു
P.P. Hassankutty Memorial: A great man who contributed to the cultural renaissance of Kuttiadi - Moidu Kannangodan