കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. പ്രഭാത സവാരിക്കിറങ്ങുന്നവരും മദ്രസ വിദ്യാര്‍ത്ഥികളും പത്ര വിതരണത്തിന് എത്തുന്നവരും കട തുറക്കാന്‍ എത്തുന്ന വ്യാപാരികളുമടക്കമുള്ള ജനങ്ങൾ തെരുവുനായശല്യം കാരണം ബുദ്ധിമുട്ടുകയാണ്.
കൂട്ടമായി എത്തുന്ന നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നതിനു പുറമേ വളര്‍ത്തുമൃഗങ്ങളെയും കടിച്ചു കൊല്ലുന്നു. തെരുവ് നയാ ശല്യത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വി. ഗഫൂര്‍, സമദ് വില്യാപ്പള്ളി, ശ്രീജേഷ് വില്യാപ്പള്ളി, ഇ.കെ. സുബൈര്‍ കാക്കുനി, ഇബ്രാഹിം പള്ളിയത്ത്, സി.ടി. റഷീദ്, ബാബു മേമുണ്ട, മുരളീധരന്‍ മണിയൂര്‍, നാണു പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.


stray dog trouble is increasing in Kuttiadi