നരിപ്പറ്റ:(kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തില്‍ പുലിയിറങ്ങിയതായി സംശയം. കണ്ടഞ്ചോല കാപ്പി ഭാഗങ്ങളിലെ ആളുകളാണ് പുലിയുടേതെന്ന് സംശയിക്കുന്ന മൃഗത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടതായി പറയുന്നത്. കുറച്ച് ദിവസം മുമ്പ് അര്‍ദ്ധരാത്രിയില്‍ കണ്ടഞ്ചോലകുന്നില്‍ കാട്ടുപന്നിയെ പുലി പിടികൂടിയെന്നും പിടികൂടിയ സ്ഥലത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായുമാണ് നാട്ടുകാര്‍ പറയുന്നത്.
കാപ്പിമലയിലേക്ക് പോയ ചിലരും പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ പല സ്ഥലങ്ങളിലും കണ്ടതായി പറയുന്നുണ്ട്. ഈ ഭാഗങ്ങളിലെ പറമ്പുകള്‍ കാടുമൂടി കിടക്കുന്നത് കൊണ്ട് കുരങ്ങുശല്യവും ഈ മേഖലകളില്‍ രൂക്ഷമാണ്.
Suspected leopard has landed in Naripatta