കുറ്റ്യാടി: (kuttiadi.truevisionnews.com) മരുതോങ്കരയിൽ ജനങ്ങൾ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്ന തരത്തിലാണ് റോഡുകളും നടപ്പാതയും. നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്ന സ്ഥിതിയിൽ മരുതോങ്കര റോഡിലെ നടപ്പാത കാടുമൂടിയ നിലയിൽ.
മരുതോങ്കര ടൗണില്‍ കെഎസ്ഇബി ഓഫീസിന് മുന്‍വശത്താണ് നടപ്പാത ഉള്‍പ്പെടെ കാട് മൂടിയത്. ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. ഇഴജന്തുക്കളുൾപ്പടെ ഉണ്ടാകുമെന്ന ഭീഷണിയിലാണ് യാത്രക്കാർ. നടപ്പാത കാടുമൂടിയത് കാരണം പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം തള്ളുന്നതായും പരാതിയുണ്ട്. കാടു വെട്ടി നടപ്പാത സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.


footpath on Maruthonkara Road is covered in forest