കുറ്റ്യാടി: (kuttiadi.truevisionnews.com)പി.പി ഹസന്‍കുട്ടി ദേശീയരാഷ്ട്രീയ സ്വാധീനത്താല്‍ തികഞ്ഞ മതേതരവാദിയായി ജീവിതം നയിച്ച കോണ്‍ഗ്രസുകാരനായിരുന്നെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് മുന്‍ ഭാരവാഹിയും കലാകാരനുമായിരുന്നു ഹസന്‍കുട്ടി. മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷനായി. പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണന്‍, സി.കെ. രാമചന്ദ്രന്‍, എന്‍.സി. കുമാരന്‍, കേളോത്ത് റഷീദ്, ചാരുമ്മല്‍ കുഞ്ഞബ്ദുള്ള, സിദ്ധാര്‍ഥ് നരിക്കൂട്ടുംചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Sreejesh Urat says PP Hasankutty was a Congressman who lived his life as a secularist