കുറ്റ്യാടി:(kuttiadi.truevisionnews.com) അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവിശ്യപ്പെട്ട് കുന്നുമ്മൽ ഐ സി ഡി സി ഓഫീസിനു മുന്നിൽ സൂചനാ സമരം നടത്തി ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ ഐ എൻ ടി യു സി കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി.
പോഷൻ ട്രാക്കറിലെ അപാകത പരിഹരിക്കുക, ഓണം അലവൻസ് വർദ്ധിപ്പിക്കുക, പി എം എം വി വൈ ഇൻസന്റ്റിവ നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക,അങ്കൺവാടി പ്രവർത്തനം ചെയ്യുന്നതിന് പ്രവർത്തന സഞ്ജമായ ഫോണും ടാബും അനുവദിക്കുക, അങ്കണവാടികൾക്ക് നെറ്റ് കണക്ഷൻ അനുവദിക്കുക, ഗുണഭോക്താക്കൾക്ക് പോഷകാഹാര നൽകുന്നതിന് എല്ലാ മാസവും എഫ് ആർ എസ് ചെയ്യണമെന്ന ഓർഡർ പിൻവലിക്കുക, 2023 ന് ശേഷം വിരമിച്ച ജീവനക്കാർക്കുള്ള ക്ഷേമനിധി അംശാദായം ഉടൻ വിതരണം ചെയ്യുക, മൂന്ന് മാസത്തിനുള്ളിൽ അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന വകുപ്പ് മന്ത്രിയുടെ വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സൂചനാ സമരം സംഘടിപ്പിച്ചത്.


പ്രതിഷേധ സംഗമം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.കെ പ്രീത അധ്യക്ഷത വഹിച്ചു. പി കെ സുരേഷ്, പി കെ ബാബു, എ രാജലക്ഷ്‌മി, എം പ്രേമ പി ശ്രീലത,ടി പി ശോഭ, വി കെ സീമ, കെ ഇ പ്രിയ, സി സീമ, എം സൗധാമിനി എന്നിവർ പ്രസംഗിച്ചു.
INTUC holds strike demanding minimum wage for Anganwadi workers