കുറ്റ്യാടി: (kuttiadi.truevisionnews.com)ആതുര സേവന മേഖലയില്‍ താങ്ങും തണലുമായി ആംബുലന്‍സ് സമര്‍പ്പിച്ച് എസ്.കെ.എ സ്.എസ്.എഫ് അരമ്പോല്‍ ശാഖ. സഹചാരി റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനായാണ് ആംബുലന്‍സ് സമര്‍പ്പിച്ച് എസ്.കെ.എ സ്.എസ്.എഫ് മാതൃകയായത്.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഭാരവാഹികള്‍ക്ക് താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹക്കീം കാഞ്ഞിരക്കുനി അധ്യക്ഷനായി. സനാഉല്ല തങ്ങള്‍ പാനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ബശീര്‍ ബാഖവി കിഴിശേരി പ്രാര്‍ഥന സദസിന് നേതൃത്വം നല്‍കി.


SKASSF presents companion ambulance