നരിപ്പറ്റ :ആർ. എൻ. എം ഹയർ സെക്കന്ററി സ്കൂൾ പി. ടി.എ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് നിലവിലെ പി. ടി. എ പ്രസിഡന്റും രക്ഷിതാക്കളും അറിയാതെ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അട്ടിമറിച്ചതായി പരാതി. നിലവിലെ പി. ടി. എ പ്രസിഡന്റ് അഷ്‌റഫ് വാരിപ്പൊയിലാണ് പരാതിയുമായി രംഗത്ത് വന്നത്.
സ്കൂൾ പി.ടി. എ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ മാനദണ്ഡങ്ങളും, നിർദ്ദേശങ്ങളും ഉണ്ടായിരിക്കെ ഇതൊക്കെ കാറ്റിൽ പറത്തി ചില രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സ്കൂൾ അധികൃതർ നിലകൊണ്ടതായും അദ്ദേഹം പറഞ്ഞു. പുതിയ പി. ടി. എ പ്രസിഡന്റിനെ തിരെഞ്ഞെടുക്കുമ്പോൾ പഴയ പി. ടി. എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ രക്ഷകർതൃ യോഗം ചെരുകയും പൊതു വിദ്യാഭ്യാസ വകുപ്പ് പറഞ്ഞ മനദണ്ഡങ്ങൾ പ്രകാരം തിരെഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.


എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് നിലവിലെ പി. ടി. എ പ്രസിഡന്റിനെ തിരെഞ്ഞെടുതെന്നും ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും, ചട്ട വിരുദ്ധമാണെന്നും അഷ്‌റഫ് പറഞ്ഞു. ഇതിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
Complaint alleges school authorities sabotaged PTA president's post