കുറ്റ്യാടി കേരസമൃദ്ധി മിഷൻ; നാളികേര മേഖലയ്ക്ക് ഭൂവിനിയോഗ വകുപ്പിന്റെ പുതിയ പദ്ധതി

കുറ്റ്യാടി കേരസമൃദ്ധി മിഷൻ; നാളികേര മേഖലയ്ക്ക് ഭൂവിനിയോഗ വകുപ്പിന്റെ പുതിയ പദ്ധതി
Aug 3, 2025 11:55 AM | By Sreelakshmi A.V

കുറ്റ്യാടി: (kuttiadi.truevisionnews.com) നാളികേര ഉത്പാദനം കുറയുന്നതുമൂലം വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നതുൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 'കുറ്റ്യാടി കേരസമൃദ്ധി മിഷൻ' എന്ന പേരിൽ ഒരു സമഗ്ര പദ്ധതിക്ക് രൂപം നൽകി. മുഖ്യമന്ത്രിയുടെ ഭൂവിനിയോഗ വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല. കാലാവസ്ഥാ വ്യതിയാനം, അശാസ്ത്രീയമായ കൃഷിരീതികൾ, രോഗ കീടബാധകൾ എന്നിവ കാരണം പ്രതിസന്ധിയിലായ നാളികേര കർഷകർക്ക് ഈ പദ്ധതി ഒരു പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെങ്ങ് കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ കണ്ടെത്തൽ ,തരിശുഭൂമികളുടെ മാപ്പിംഗ്, കേര കൃഷി വ്യാപനം ,വിഭവ ആസൂത്രണം എന്നിവക്കൊപ്പം കുറ്റ്യാടി തെങ്ങിന്റെ നിലവിലെ കൃഷി വിസ്തൃതി കണ്ടെത്തൽ ,നാളികേര കർഷക ഡാറ്റാ ബേസ് നിർമ്മാണം, പങ്കാളിത്ത ഏജൻസികളുടെ ഏകോപനം എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. ഉയർന്ന ഗുണമേന്മയും ഉൽപാദനക്ഷമതയുമുള്ള കുറ്റ്യാടി തെങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ബ്ലോക്കിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

കുറ്റ്യാടി എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെയും, നാദാപുരം എം.എൽ.എ. ഇ.കെ. വിജയന്റെയും നേതൃത്വത്തിലാണ് ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. കൃഷിവകുപ്പ്, ദേശീയ ഹോർട്ടികൾച്ചർ മിഷൻ, നാളികേര വികസന ബോർഡ്, കുടുംബശ്രീ മിഷൻ തുടങ്ങിയ വിവിധ സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഭൂവിനിയോഗ വകുപ്പിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി 2025 ജനുവരി ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തെങ്ങധിഷ്ഠിത ഭൂവിനിയോഗം എന്ന സെമിനാറിന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നാണ് ഈ പദ്ധതി. അതിന്റെ ആദ്യഘട്ടമായി ആഗസ്റ്റ് രണ്ടാം വാരം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ യോഗം ചേരും. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ഈ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

Kuttiyadi Kerasamrudhi Mission is a new project of the Land Utilization Department for the coconut sector

Next TV

Related Stories
അരിക് തകർന്നു; കൂടലിൽ റോഡിന്റെ ഇരുവശങ്ങളും തകർന്നു, യാത്രക്കാർക്ക് ഭീഷണി

Aug 9, 2025 03:17 PM

അരിക് തകർന്നു; കൂടലിൽ റോഡിന്റെ ഇരുവശങ്ങളും തകർന്നു, യാത്രക്കാർക്ക് ഭീഷണി

കൂടലിൽ റോഡിന്റെ ഇരുവശങ്ങളും തകർന്നു, യാത്രക്കാർക്ക്...

Read More >>
യുദ്ധത്തിനെതിരെ വിദ്യാർത്ഥി ശബ്ദം; യുദ്ധ വിരുദ്ധ റാലിയും കൊളാഷ് പ്രദര്‍ശനവുമായി ആലക്കാട് എംഎല്‍പി സ്കൂൾ

Aug 9, 2025 12:08 PM

യുദ്ധത്തിനെതിരെ വിദ്യാർത്ഥി ശബ്ദം; യുദ്ധ വിരുദ്ധ റാലിയും കൊളാഷ് പ്രദര്‍ശനവുമായി ആലക്കാട് എംഎല്‍പി സ്കൂൾ

യുദ്ധത്തിനെതിരെ വിദ്യാർത്ഥി ശബ്ദം; യുദ്ധ വിരുദ്ധ റാലിയും കൊളാഷ് പ്രദര്‍ശനവുമായി ആലക്കാട് എംഎല്‍പി സ്കൂൾ...

Read More >>
തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ച സംഭവം; കേസെടുത്ത് തൊട്ടിൽപ്പാലം പൊലീസ്

Aug 9, 2025 10:39 AM

തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ച സംഭവം; കേസെടുത്ത് തൊട്ടിൽപ്പാലം പൊലീസ്

തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് തൊട്ടിൽപ്പാലം പൊലീസ്...

Read More >>
കാല്‍പ്പാടുകള്‍ കണ്ടെന്ന്; നരിപ്പറ്റയിൽ പുലിയിറങ്ങിയതായി സംശയം

Aug 8, 2025 01:32 PM

കാല്‍പ്പാടുകള്‍ കണ്ടെന്ന്; നരിപ്പറ്റയിൽ പുലിയിറങ്ങിയതായി സംശയം

നരിപ്പറ്റയിൽ പുലിയിറങ്ങിയതായി സംശയം...

Read More >>
Top Stories










News Roundup






//Truevisionall