തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com)ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെ പി സർക്കാരിനെതിരെ ഡി വൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ നികേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ രജിൽ അധ്യക്ഷനായി. വി കെ മഹേഷ്, അഖിൽ മാണിക്കോത്ത്, പി എം സ്‌മൃതി എന്നിവർ സംസാരിച്ചു.


Arrest of nuns Youth protest at Thottilppalam