കുറ്റ്യാടി: (kuttiadi.truevisionnews.com) ഉമ്മന്‍ ചാണ്ടി സാധാരണക്കാരന്റെ മനസ്സില്‍ നിന്ന് മായാത്ത നേതാവാണെന്ന് ഷാഫി പറമ്പില്‍ എം.പി. പശുക്കടവില്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ല മലയോര മേഖല ഉമ്മന്‍ ചാണ്ടി ട്രസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സമൂഹത്തിനായി ചെയ്ത നന്മകള്‍ തുടരുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു .
ട്രസ്റ്റ് ചെയര്‍മാന്‍ കെ.ടി ജയിംസ് അധ്യക്ഷത വഹിച്ചു .കണ്‍വിനര്‍ കെ.കെ പാര്‍ത്ഥന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ആദ്യ മെഡിക്കല്‍ ഉപകരണം നല്‍കി.


Shafi Parambil MP says Oommen Chandy is a leader who will never be forgotten