കുറ്റ്യാടി : (kuttiadi.truevisionnews.com)പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും കാര്യക്ഷമമാക്കണമെന്ന് കെപിഎസ് ടി എ സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത് കുമാർ പറഞ്ഞു.
സ്കൂൾ തുറന്ന് മാസം ഒന്നു കഴിഞ്ഞിട്ടും സിലബസ് പരിഷ്ക്കരിച്ച ശേഷം എൽ പി വിഭാഗത്തിലെ പാഠപുസ്തക വിതരണം ഇനിയും പൂർത്തിയായിട്ടില്ല. യൂണിഫോം വിതരണവും പാതിവഴിയിലാണ്. കെപി എസ് ടി എ കുന്നുമ്മൽ ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ദേവർകോവിൽ കെവി കെ എം യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപജില്ല പ്രസിഡൻ്റ് ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ് മുഖ്യാതിഥിയായി. സംസ്ഥാന സമിതി അംഗം മനോജ് കൈവേലി, വി.വി ജേഷ്, പി, പി. ദിനേശൻ, നാസർ വടക്കയിൽ,ടി.വി. രാഹുൽ, പി. സാജിദ്, ഹാരിസ് വടക്കയിൽ, ബി.ആർ. ലിബിഷ,അഖിൽ ഹരികൃഷ്ണൻ, എ.സി. രാഗേഷ്, സുധി അരൂർ, കെ. രമ, പി.കെ. സണ്ണി, കെ.പി.ശ്രീജിത്ത്, പ്രവീഷ് , പി.സി.അഭിരാം, എം.റീജ തുടങ്ങിയവർ പങ്കെടുത്തു.
Uniform textbook distribution should be made more efficient KPSTA