'പുലിവാലുപിടിച്ച് അധ്യാപകർ'; വട്ടോളിയിൽ അധ്യാപകപരിശീലനത്തിൽ വളകാപ്പ് ചടങ്ങ്, വിശദീകരണം തേടി അധികൃതർ

'പുലിവാലുപിടിച്ച് അധ്യാപകർ'; വട്ടോളിയിൽ അധ്യാപകപരിശീലനത്തിൽ വളകാപ്പ് ചടങ്ങ്, വിശദീകരണം തേടി അധികൃതർ
May 20, 2025 03:21 PM | By Jain Rosviya

വട്ടോളി: ഗർഭിണിയായ സഹപ്രവർത്തകയുടെ സന്തോഷത്തിൽ പങ്കുചേർന്ന് അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ് നടത്തിയതിന്റെ വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ. എതിർത്തും അനുകൂലിച്ചും അധ്യാപകരും പൊതുസമൂഹവും സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചതോടെ സംസ്ഥാന പ്രോജക്ട് ഓഫീസർ, ബിപിഒയിൽനിന്ന് വിശദീകരണം തേടി.

കുന്നുമ്മൽ ബിആർസിയുടെ നേതൃത്വത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിശീലനപരിപാടിക്ക് വന്ന എൽപി വിഭാഗം അധ്യാപകരാണ് ചടങ്ങ് നടത്തിയത്. പരിശീലനപരിപാടി പൂർത്തിയായശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധ്യാപകർ പറയുന്നു.

മേയ് 13 മുതൽ 17 വരെ നടന്ന ആദ്യഘട്ടപരിശീലനത്തിന്റെ അവസാനദിവസമായിരുന്നു പരിപാടി. ബിആർസി അധികൃതർ അറിയാതെയാണ് അധ്യാപകർ പരിപാടി നടത്തിയതെന്ന്‌ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. അബ്ദുൽ ഹക്കീം പറഞ്ഞു. അധ്യാപകപരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികൾ പൂർണമായി ഒഴിവാക്കാൻ കർശനനിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

Valakap ceremony teacher training Vattoli authorities seek explanation

Next TV

Related Stories
യാത്രക്കാർ ദുരിതത്തിൽ; പൊട്ടിപ്പൊളിഞ്ഞ് തൊട്ടില്‍പ്പാലം -കുണ്ടുതോട് റോഡ്

Aug 10, 2025 09:56 PM

യാത്രക്കാർ ദുരിതത്തിൽ; പൊട്ടിപ്പൊളിഞ്ഞ് തൊട്ടില്‍പ്പാലം -കുണ്ടുതോട് റോഡ്

പൊട്ടിപ്പൊളിഞ്ഞ് തൊട്ടില്‍പ്പാലം-കുണ്ടതോട്...

Read More >>
ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത് കോൺഗ്രസ്

Aug 10, 2025 09:31 PM

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത് കോൺഗ്രസ്

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത് കോൺഗ്രസ്...

Read More >>
ടൗൺ ശുചീകരിച്ചു; ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത് കോൺഗ്രസ്

Aug 10, 2025 01:31 PM

ടൗൺ ശുചീകരിച്ചു; ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത് കോൺഗ്രസ്

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി യൂത്ത്...

Read More >>
അരിക് തകർന്നു; കൂടലിൽ റോഡിന്റെ ഇരുവശങ്ങളും തകർന്നു, യാത്രക്കാർക്ക് ഭീഷണി

Aug 9, 2025 03:17 PM

അരിക് തകർന്നു; കൂടലിൽ റോഡിന്റെ ഇരുവശങ്ങളും തകർന്നു, യാത്രക്കാർക്ക് ഭീഷണി

കൂടലിൽ റോഡിന്റെ ഇരുവശങ്ങളും തകർന്നു, യാത്രക്കാർക്ക്...

Read More >>
യുദ്ധത്തിനെതിരെ വിദ്യാർത്ഥി ശബ്ദം; യുദ്ധ വിരുദ്ധ റാലിയും കൊളാഷ് പ്രദര്‍ശനവുമായി ആലക്കാട് എംഎല്‍പി സ്കൂൾ

Aug 9, 2025 12:08 PM

യുദ്ധത്തിനെതിരെ വിദ്യാർത്ഥി ശബ്ദം; യുദ്ധ വിരുദ്ധ റാലിയും കൊളാഷ് പ്രദര്‍ശനവുമായി ആലക്കാട് എംഎല്‍പി സ്കൂൾ

യുദ്ധത്തിനെതിരെ വിദ്യാർത്ഥി ശബ്ദം; യുദ്ധ വിരുദ്ധ റാലിയും കൊളാഷ് പ്രദര്‍ശനവുമായി ആലക്കാട് എംഎല്‍പി സ്കൂൾ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall