സൗഹൃദത്തിന്റെ ഹൃദയ താളങ്ങൾ മുഴങ്ങുന്ന ഇടമാകണം ആരാധനാലയങ്ങൾ - ഷാഫി പറമ്പിൽ എം പി

 സൗഹൃദത്തിന്റെ ഹൃദയ താളങ്ങൾ മുഴങ്ങുന്ന ഇടമാകണം ആരാധനാലയങ്ങൾ - ഷാഫി പറമ്പിൽ എം പി
Apr 1, 2025 12:34 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) മതസൗഹാർദ്ദത്തിനു പകരം മതവിദ്വേഷത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ മുഴങ്ങുന്ന വർത്തമാന കാലത്ത് ഓരൊ ആരാധനാലങ്ങളും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഹൃദയങ്ങൾ പങ്കുവയ്ക്കുന്ന ഇടങ്ങളായി മാറണമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

മരുതോങ്കര ജാനകിക്കാട് തൃക്കൈപറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഏച്ചിലാട്ടുമ്മൽ ഗോവിന്ദൻ നായരുടെ സ്മരണാർത്ഥം ക്ഷേത്ര തിരുമുറ്റത്ത് നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും സാംസ്‌കാരിക സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അദ്ധ്യക്ഷനായി. ഇ.കെ വിജയൻ എംഎൽഎ മുഖ്യാതിഥിയായി.

ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് പി ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ ചന്ദ്രൻ നായർ, കൺവീനർ പി.പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ ദിനേശൻ, ഇ.ടി വനജ, കെ.ടി മുരളി, കെ ശ്രീധരൻ, കെ.കെ മോഹൻദാസ്, കെ ജികേഷ്, മത്തത്ത് ബാബു, കെ ശ്രീജിത്ത്, പ്രേമ പടിഞ്ഞാറയിൽ, പട്ട്യാട്ട് ശാരദ, വി.പി ആദർശ്, കെ ശോഭന തുടങ്ങിയവർ സംസാരിച്ചു.

#Places #worship #should #places#heartbeat #friendship #resonates #ShafiParambil #MP

Next TV

Related Stories
ടെന്‍ഡറായി; ജാനകിക്കാട് ചവറാമൂഴി പാലത്തിന് ഒന്‍പതു കോടി

Apr 3, 2025 10:40 PM

ടെന്‍ഡറായി; ജാനകിക്കാട് ചവറാമൂഴി പാലത്തിന് ഒന്‍പതു കോടി

വീതി കുറഞ്ഞ പാലത്തിലൂടെ ഭാരം കുറഞ്ഞ വാഹനങ്ങള്‍ മാത്രമേ കടന്നു...

Read More >>
നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ; നാടൊന്നാകെ ഒറ്റക്കെട്ടായി രംഗത്ത്

Apr 3, 2025 03:37 PM

നാണുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ; നാടൊന്നാകെ ഒറ്റക്കെട്ടായി രംഗത്ത്

വരുമാനം നിലച്ച് പ്രതിസന്ധിയിലായ കുടുംബത്തിന് ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്....

Read More >>
ജനകീയ ആസൂത്രണം; കായക്കൊടി പഞ്ചായത്തിൽ വനിതകള്‍ക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

Apr 3, 2025 01:17 PM

ജനകീയ ആസൂത്രണം; കായക്കൊടി പഞ്ചായത്തിൽ വനിതകള്‍ക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

സ്വയം തൊഴില്‍ പദ്ധതി പ്രകാരം 16 വനിതകള്‍ക്കാണ് ആനുകൂല്യം...

Read More >>
ലഹരിയെന്ന വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച് മൊകേരി മഹല്ല് കമ്മിറ്റി

Apr 2, 2025 09:26 PM

ലഹരിയെന്ന വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ച് മൊകേരി മഹല്ല് കമ്മിറ്റി

മഹല്ല് ഖാസി മിഖാദ് അൽ അഹ്സനി ലഹരി വിരുദ്ധ പ്രതിജ്ഞ...

Read More >>
ജന ജാഗ്രത സദസ്സ്; മൊകേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

Apr 2, 2025 04:16 PM

ജന ജാഗ്രത സദസ്സ്; മൊകേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

പുത്തന്‍പുരയില്‍ പ്രശാന്തിന്റെ വീട്ടുമുറ്റത്ത് നടന്ന സദസ്സ് നാദാപുരം ഡിവൈഎസ്പി ചന്ദ്രന്‍ എ.പി ഉദ്ഘാടനം...

Read More >>
Top Stories

Entertainment News