കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി പഞ്ചായത്ത് 2024-25 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. സ്വയം തൊഴില്‍ പദ്ധതി പ്രകാരം 16 വനിതകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.


വാഹനവിലയുടെ 50 ശതമാനമോ അല്ലെങ്കില്‍ 50,000 രൂപ വരെയോ ആണ് ഉടമകള്‍ക്ക് ലഭിക്കുക. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജില്‍ നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ സരിത മുരളി അധ്യക്ഷയായി.
അംഗങ്ങളായ കെ. ശോഭ, എം.ടി അജിഷ, സി.പി ജലജ, കെ.പി ബിജു, എം.ഡി കുഞ്ഞബ്ദുള്ള, കെ.കെ അഷ്റഫ്, ആസൂത്രണ സമിതി അംഗം കെ രാജന്, പഞ്ചായത്ത് സെക്രട്ടറി രാജീവന് മഞ്ജു എന്നിവര്‍ നേതൃത്വം നല്കി.
#Two #wheelers #distributed #women #Kayakkodi #Panchayath