ചെറിയകുമ്പളം:(kuttiadi.truevisionnews.com) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പൂർത്തികരിച്ച നവറക്കോട്ട് വാഴയിൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി റോഡ് ഉദഘാടനം ചെയ്തു.


ഗ്രാമ പഞ്ചായത്ത് മെമ്പർ Z A അബ്ദുല്ല സൽമാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ നൗഷാദ് എം.എം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഉബൈദ് വാഴയിൽ സ്വാഗതവും നിത രാജേഷ് നന്ദിയും രേഖപ്പെടുത്തി.
#Travelling#easier #now #Navrakot#VazhayilMukku #road #dedicated #nation