മരുതോങ്കര: മൊയിലോത്തറ ഗവ. എൽപി സ്കൂൾ വാർഷികാഘോഷം 'കലാരവം 25' ഇ.കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുതായി നിർമ്മിച്ച ഓപ്പൺ സ്റ്റേജിലാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടന്നത്.


മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷനായി. പ്രധാനാധ്യാപിക ടി പ്രമീജ, പിടിഎ പ്രസിഡന്റ് സി.കെ. പവിത്രൻ, വാർഡ് മെമ്പർ ടി.എൻ നിഷ, രതികല റിജീഷ്, ബാലൻ കുരാറ, എൻ.പി വിജയൻ, ടി.പി ലിബിന, കെ.കെ ബാബു, രവീന്ദ്രൻ, അനുമോൾ തുടങ്ങിയവർ സംസാരിച്ചു.
#Kalaravam25 #Moilothara #Govt #LP #School #annual #celebration #new #experience