മൊകേരി:(kuttiadi.truevisionnews.com) മൊകേരി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരി ടൗണിൽ ലഹരിക്കെതിരെ കുട്ടായ്മ സംഘടിപ്പിച്ചു. മഹല്ല് ഭാരവാഹികളായ ജമാൽ മൊകേരി, ടി.ടി കുഞ്ഞമ്മദ്,അഷറഫ് ചീളിൽ, ടി.പി അഷറഫ്, കെ.പി അഷറഫ്, എന്നിവർ നേതൃത്വം നൽകി.


തുടർന്ന് മഹല്ല് ഖാസി മിഖാദ് അൽ അഹ്സനി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശം, പ്രസംഗം എന്നിവ നടത്തി.
#Mokeri #Mahal #Committee #organizes#coalition #against#scourge #addiction