കക്കട്ടിൽ:(kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.കക്കട്ടിൽ നടന്ന ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി പ്രകാശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


ഗ്രാമീണ ബാങ്ക് റീജിനൽ മാനേജർ ടി.വി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.ഗിരിജ, കെ.കെ സുരേഷ്, ജമാൽ മൊകേരി, വി.രാജൻ, വി.വി.പ്രഭാകരൻ, വി.പി.വാസു, പറമ്പത്ത് കുമാരൻ, കക്കട്ടിൽ ഗ്രാമീണ ബാങ്ക് മാനേജർ മിഥുൻ പത്മനാഭൻ, വിനില, മിനി, മുരളി കുളങ്ങരത്ത്, സി.പി.ശശി എന്നിവർ സംസാരിച്ചു.
നേരത്തെ ശുചിത്വ സന്ദേശ യാത്ര നടന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ റീന സുരേഷ്, സി.പി.സജിത, ഹേമ മോഹൻ, വനജ ഒതയോത്ത്, ആർ.കെ.റിൻസി, നവ്യ, രതീഷ്, ഷിബിൻ, നസീറ ബഷീർ, റിനു എന്നിവർ നേതൃത്വം നൽകി.
#Declaration #garbage#free #Kunnummal #Panchayat#completely #clean #panchayat