മരുതോങ്കര:(kuttiadi.truevisionnews.com) ജാനകിക്കാട് വനമേഖലയിൽ അപൂർവ അതിഥിയെ കണ്ടെത്തി. ഗവേഷണ വിദ്യാർത്ഥിയായ അസീം ദിൽഷാദാണ് അപൂർവയിനത്തിപ്പെട്ട ബ്ലാക്ക് ബ്ലാസ ( black blaza aviceda leuphotes ) എന്ന കിളി കൊറ്റിയനെ കണ്ടെത്തിയത്.


വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്. ചെറിയ തോതിൽ പ്രാദേഷിക കുടിയേറ്റ സ്വഭാവമുള്ള ഇവയെ കേരളത്തിലെ ചില ഇടങ്ങളിൽ വേനൽക്കാലത്ത് അപൂർവമായി കാണാം. കോഴിക്കോട് ഫാറൂഖ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. എസ് വി അബ്ദുൽ ഹമീദിന് കീഴിൽ ഗവേഷണ വിദ്യാർത്ഥിയാണ് അസീം ദിൽഷാദ്.
#Rare #guest#rare #bird #species #found #Janakikkad #forest #area