കുറ്റ്യാടി:(kuttiadi.truevisionnews.com) കോടിയിലധികം രൂപ മുടക്കി റോഡ് നവീകരിച്ചിട്ടും പാലത്തിന്റെ കൈവരി പുതുക്കിപ്പണിതില്ലെന്ന് പരാതി. കുറ്റ്യാടി ടൗണിലെ നങ്ങീലിക്കണ്ടിമുക്ക് -വളയന്നൂര്‍ റോഡിലെ തോടിന് കുറുകെ നിര്‍മിച്ച പാലത്തിനാണ് കൈവരി പൂര്‍ണമായില്ലാത്തത്. വളവിലും താഴ്ചയിലുമുള്ള പാലത്തില്‍ നിന്ന് വാഹനങ്ങള്‍ ചെറുതായി തെന്നിയാല്‍ തോട്ടിലാണ് പതിക്കുക.


പാലമാണെന്ന് തിരിച്ചറിയാനുള്ള സൂചനാ ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. വാര്‍ഡ് മെമ്പര്‍ ഹാഷിം നമ്പാടന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുളവേലി കെട്ടിയിട്ടുണ്ട്. നവീകരിച്ച റോഡിന്റെ സൈഡ് കോണ്‍ഗ്രീറ്റ് ചെയ്യാത്തതിനാല്‍ മഴക്കാലത്തു വശങ്ങള്‍ തകരാന്‍ സാധ്യത ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് നാട്ടുകാര്‍ കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എക്ക് നിവേദനം നല്‍കി. നിലവിലെ എസ്റ്റിമേറ്റില്‍ പാലത്തിന്റെ കൈവരി നിര്‍മാണവും റോഡിന്റെ സൈഡ് കോണ്‍ഗ്രീറ്റും ഉള്‍പ്പെട്ടിട്ടില്ലെന്നും പിന്നീട് അതിന് ഫണ്ട് വെക്കാമെന്നാണ് എം.എല്‍.എ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയത്.
#Despite #spending #crore#bridge#completed#commuters #distress